തിരുവനന്തപുരം: സ്വര്‍ണക്കടത്തിലെ യുഎപിഎ കേസില്‍ ഒന്നാം പ്രതി സ്വപ്ന സുരേഷിന് ജാമ്യം. ഉപാധികളോടെ ഹൈക്കോടതി ഡിവിഷന് ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. എന്‍ഐഎ കോടതി വിധിക്കെതിരായ അപ്പീലിലാണ് ഹൈക്കോടതി വിധി. ജാമ്യം ലഭിച്ചതോടെ സ്വപ്ന സുരേഷിന്റെ ജയില്‍മോചനത്തിന് വഴിയൊരുങ്ങുന്നു.
