ന്യൂഡൽഹി: എസ്എൻസി ലാവലിൻ കേസിൽ സിബിഐ സമർപ്പിച്ച ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. പിണറായി വിജയനെയും രണ്ട് ഉദ്യോഗസ്ഥരെയും കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് സിബിഐ ഹർജി. നിരവധി തവണ മാറ്റിവച്ച ശേഷമാണ് കേസ് ഇന്ന് വീണ്ടും പരിഗണിക്കുന്നത്. കേസ് നിരന്തരം മാറ്റുകയാണെന്ന് അഭിഭാഷക ചൂണ്ടിക്കാണിച്ചതിനെ തുടർന്ന് കേസ് പട്ടികയിൽ നിന്ന് നീക്കം ചെയ്യരുതെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. നേരത്തെ 2021 ഏപ്രിലിലാണ് സുപ്രീം കോടതി കേസ് പരിഗണിച്ചത്. സുപ്രീം കോടതി വിധി മുഖ്യമന്ത്രിക്ക് എതിരായാൽ അത് കേരളത്തിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയേക്കും. പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ 2017 ഡിസംബറിലാണ് സിബിഐ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്. 2018 ജനുവരി 11നാണ് കേസിൽ സുപ്രീം കോടതി നോട്ടീസ് അയച്ചത്. എന്നാൽ അതിനുശേഷം കാര്യമായ നടപടികളൊന്നും ഉണ്ടായിട്ടില്ല. കഴിഞ്ഞ നാല് വർഷത്തിനിടെ 30ലധികം തവണയാണ് ഹർജികൾ മാറ്റിവച്ചത്. കേസില്‍ കക്ഷി ചേർന്ന ടിപി നന്ദകുമാറിൻറെ അഭിഭാഷക എം.കെ.അശ്വതിയാണ് കേസ് നിരന്തരം മാറിപ്പോകുന്നത് കോടതിയിൽ ചൂണ്ടിക്കാട്ടിയത്.
Trending
- വയനാട് പുനരധിവാസം വൈകില്ലെന്ന് മുഖ്യമന്ത്രി;അന്തിമ പട്ടിക 25നകം
- നിയുക്ത കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ തലസ്ഥാനത്തെത്തി; സത്യപ്രതിജ്ഞ നാളെ
- പുതുക്കിപ്പണിത നവകേരള ബസിന് ബുക്കിംഗ് ഫുള്‍
- കണ്ണൂരില്‍ സ്കൂള്‍ ബസ് നിയന്ത്രണം വിട്ടുമറിഞ്ഞു; ഒരു കുട്ടി മരിച്ചു, 14 കുട്ടികള്‍ക്ക് പരിക്ക്
- 40 വര്‍ഷത്തിനു ശേഷം ഭോപ്പാല്‍ ദുരന്തഭൂമിക്കു ശാപമോക്ഷം: വിഷ മാലിന്യം നീക്കുന്നു
- വയനാട് പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം
- പുതുവര്‍ഷ ആശംസ നേര്‍ന്നില്ല; തൃശൂരില്‍ യുവാവിന്റെ ദേഹം മുഴുവന്‍ ബ്ലേഡ് കൊണ്ട് വരഞ്ഞു
- ഹരിവരാസനം പുരസ്കാരം കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക്