മാലി: നായകന് സുനില്‍ ഛേത്രിയുടെ റെക്കോര്‍ഡ് ഗോള്‍ മികവില്‍ സാഫ് കപ്പ് ഫുട്ബോളില്‍ ഇന്ത്യ ഫൈനലില്‍. നിര്‍ണായകമായ അവസാന മത്സരത്തിൽ മാലദ്വീപിനെ ഇന്ത്യ തോൽപ്പിച്ചു. ഒന്നിനെതിരെ മൂന്ന് ഗോളിന് ആണ് ഇന്ത്യയുടെ ജയം.
33-ാം മിനിറ്റില്‍ മന്‍വീര്‍ സിംഗാണ് ആദ്യ ഗോൾ നേടിയത്. ആദ്യ പകുതിയുടെ അവസാനം അലി അഷ്ഫാഖിലൂടെ മാലദ്വീപ് തിരിച്ചടിച്ചെങ്കിലും നായകന് സുനില്‍ ഛേത്രി ഇരട്ട ഗോളിലൂടെ ഇന്ത്യയെ രക്ഷിച്ചു. 62, 71 മിനുറ്റുകളിലാണ് ഛേത്രി ലക്ഷ്യം കണ്ടത്. സ്റ്റിമാക്ക് പരിശീലക സ്ഥാനം ഏറ്റെടുത്ത ശേഷം ആദ്യമായാണ് ഇന്ത്യ രണ്ടിലധികം ഗോള്‍ നേടുന്നത്.
ഇരട്ട ഗോള്‍ നേട്ടത്തോടെ അന്താരാഷ്ട്ര മത്സരങ്ങളില്‍ ഏറ്റവുമധികം ഗോള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ഛേത്രി ആറാം സ്ഥാനത്തെത്തി. 77 ഗോളുകള്‍ നേടിയ ഇതിഹാസ താരം പെലെയെ മറികടന്നു. 123 മത്സരങ്ങളില്‍ നിന്ന് ഛേത്രിയുടെ ഗോള്‍വേട്ട 79ലെത്തി.
നാല് കളിയിൽ എട്ട് പോയിന്റുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഇന്ത്യ ഫൈനലിലെത്തിയത്. ടൂര്‍ണമെന്റില്‍ ഇന്ത്യ തോൽവി അറിഞ്ഞിട്ടില്ല. ഫൈനലില്‍ ഇന്ത്യ നേപ്പാളിനെ നേരിടും. അതേസമയം മാലദ്വീപിനെതിരെ ഇന്ത്യന്‍ പരിശീകന് ഇഗോര്‍ സ്റ്റിമാക്കിന് രണ്ടാം പകുതിയിൽ ചുവപ്പുകാര്‍ഡ് കിട്ടി. ഇഞ്ചുറി ടൈമില്‍ സുബാശിഷ് ബോസും ചുവപ്പ് കാര്‍ഡ് കണ്ടു.
Trending
- വയനാട് ഫണ്ടിനെതിരെ ആരോപണം: ഡി.ജി.പിക്ക് പരാതി നല്കി കോണ്‍ഗ്രസ്
- ഗള്‍ഫ് പെട്രോകെമിക്കല്‍ ഇന്‍ഡസ്ട്രീസ് കമ്പനിക്കു നേരെ ഇറാന്റെ ഡ്രോണാക്രമണം
- പാകിസ്ഥാനെ ആക്രമിച്ചാൽ ഇന്ത്യൻ മണ്ണിൽ കയറി കൊൽക്കത്ത വരെ കയറി തിരിച്ചടിക്കും, ഭീഷണിയുമായി പാക് പ്രതിരോധമന്ത്രി
- വോട്ടിന് കിറ്റ്: കേസെടുത്ത് പൊലീസ്; ശേഷിക്കുന്ന കിറ്റുകൾ പിടിച്ചെടുക്കും
- ഇസ ടൗണ്‍ പരിസരങ്ങളില്‍ ഗ്യാസ് സിലിണ്ടര്‍ വണ്ടികള്‍ പാര്‍ക്ക് ചെയ്യുന്നത് നിരോധിച്ചു
- ഇറാനിയന്‍ ഡ്രോണ്‍ ആക്രമണം: ബാപ്കോ സംഭരണശാലയില്‍ തീപിടിത്തം
- ‘വീ ഗോട്ട് ഹിം’: ഇറാനിൽ എഫ് 15 ഇ ജെറ്റ് യുദ്ധവിമാനം തകർന്ന് കാണാതായ പൈലറ്റിനെ രക്ഷപ്പെടുത്തിയെന്ന് ഡൊണാൾഡ് ട്രംപ്
- ഡമാസ്കസിലെ യു.എ.ഇ. എംബസിക്ക് നേരെ ആക്രമണം: ബഹ്റൈന്‍ അപലപിച്ചു


