മനാമ: സ്റ്റാർവിഷനും,വോർക്കയും സഹകരിച്ച് ‘സമ്മർ ഇൻ ബഹ്റൈൻ’ എന്ന പേരിൽ സംഘടിപ്പിക്കുന്ന ഹാസ്യ – സംഗീത പരിപാടി നാളെ (ജൂൺ 8) ന് വൈകിട്ട് 7.30 ന് മർമ്മറീസ് ഹാളിൽ നടക്കും. പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ ജി. വേണുഗോപാലിൻറെ നേതൃത്വത്തിൽ നടക്കുന്ന ഗാനമേളയിൽ പ്രിയ ബൈജു, മാളികപ്പുറം സിനിമയിലെ മനോഹരമായ “ഹരിവരാസനം” എന്നാരംഭിക്കുന്ന ഗാനം ആലപിച്ച് പ്രശസ്തനായ പ്രകാശ് രാജ്, സിനിമ താരങ്ങളായ ഷാജു, കലാഭവൻ ജോഷി, സാജൻ പള്ളുരുത്തി, പ്രേമദാസ് അരീക്കോട് എന്നിവർ ചേർന്നൊരുക്കുന്ന മിമിക്സ് പരേഡും ഉണ്ടായിരിക്കും. ചടങ്ങിൽ വച്ച് പ്രഥമ ഇന്നസെൻറ് അവാർഡ് കലാഭവൻ ജോഷിക്ക് സമ്മാനിക്കും. പരിപാടിയിൽ പങ്കെടുക്കാനായി താരങ്ങൾ ബഹ്റൈനിലെത്തിച്ചേർന്നു. പ്രവേശനം പാസ്സ് മൂലം.
കൂടുതൽ വിവരങ്ങൾക്കും പ്രവേശന പാസിനുമായി പ്രോഗ്രാം കൺവീനർ ജിബി അലക്സിനെ (38980006) ബന്ധപ്പെടേണ്ടതാണ്.