മനാമ: 2020 ജൂൺ 28 ന് നടത്തിയ 7,274 കോവിഡ് -19 ടെസ്റ്റുകളിൽ 438 പുതിയ കേസുകൾ കണ്ടെത്തി. ഇതിൽ 279 പേർ പ്രവാസി തൊഴിലാളികളാണ്. 150 കേസുകൾ സമ്പർക്കത്തിലൂടെയും 9 എണ്ണം യാത്രയുമായി ബന്ധപ്പെട്ടുമാണ് രോഗബാധിതരായത്.
ഇന്ന് 736 രോഗമുക്തരായതോടെ മൊത്തം രോഗമുക്തരായവർ 20,517 ആയി വർദ്ധിച്ചു. മൊത്തം 5,105 കേസുകളിൽ 5,064 കേസുകളുടെ നില തൃപ്തികരമാണ്. അതിൽ 41 എണ്ണം ഗുരുതരാവസ്ഥയിലാണ്. രാജ്യത്ത് മൊത്തം 83 കോവിഡ് മരണം രേഖപ്പെടുത്തിയിട്ടുണ്ട്. 5,36,516 പേരെയാണ് ബഹ്റൈനിൽ ഇതുവരെ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുള്ളത്.