കോഴിക്കോട്: കൊയിലാണ്ടി അരിക്കുളം റോഡിലെ മുത്താമ്പി പാലത്തില്‍നിന്ന് പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. പന്തലായനി ചാത്തോത്ത് ദേവി നിവാസില്‍ അതുല്യ (38) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം.
സ്കൂട്ടറിലെത്തിയ യുവതി സ്കൂട്ടര്‍ പാലത്തിന് സമീപം നിര്‍ത്തിയ ശേഷം പുഴയിലേക്ക് ചാടുകയായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പോലീസും അഗ്നിരക്ഷാസേനയും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ രാത്രി മൃതദേഹം കണ്ടെടുക്കുകയായിരുന്നു. ഭര്‍ത്താവ്: സുമേഷ്. മകള്‍: സാന്ദ്ര. അച്ഛന്: മണി. അമ്മ: സതി.
Trending
- നിർണായക വിവരം: ഒമാൻ തീരത്ത് 14 ഇന്ത്യാക്കരടങ്ങുന്ന പായ്ക്കപ്പൽ മുങ്ങുന്നു
- FIFA World Cup 2026: അവസാന നിമിഷത്തിൽ സ്വിറ്റ്സർലൻഡിനെ ഞെട്ടിച്ച ഖത്തർ ആദ്യ ലോകകപ്പ് പോയിന്റ് സ്വന്തമാക്കി
- ശബരിമലയിൽ യുവതികൾ പ്രവേശിച്ച ദിവസം തന്നെയും എഡിജിപി ശ്രീജിത്തിനേയും ബോധപൂർവം സന്നിധാനത്തുനിന്ന് മാറ്റി നിർത്തി; എ പത്മകുമാർ
- ‘പ്രിയദര്‍ശിനി സൗജന്യയാത്ര’ ആളെപ്പറ്റിക്കല്‍; സിപിഎം പങ്കെടുക്കില്ലെന്ന് എംവി ഗോവിന്ദന്
- ലാൻഡിംഗിന് പിന്നാലെ ഇന്ത്യൻ വ്യോമസേന വിമാനം തകർന്നു
- ബഹ്റൈനോടുള്ള ഐക്യദാർഢ്യവും വിശ്വസ്തതയും പ്രഖ്യാപിച്ച് ഭാരതി അസോസിയേഷൻ; നൂറുകണക്കിന് തമിഴ് സമൂഹാംഗങ്ങൾ പ്രതിജ്ഞയിൽ ഒപ്പുവെച്ചു
- ‘നിപയെ വേണ്ട ഗൗരവത്തോടെ കാണുന്നില്ല, ദേവസ്വം മന്ത്രിയറിയാതെ എങ്ങനെ നിയമനം നടത്തുമെന്നും പിണറായി വിജയൻ
- വി ഡി സതീശനും കുടുംബത്തിനുമെതിരെ വധഭീഷണി

