കോഴിക്കോട്: മുക്കം കെ എം സി ടി പോളി ടെക്നിക് കോളജിൽ വിദ്യാർഥി സമരം. വിദ്യാർഥികൾ പ്രിൻസിപ്പലിനെയും അധ്യാപകരെയും ഓഫീസുകളിൽ പൂട്ടിയിട്ടു. ശമ്പളം നൽകാത്തതിനാൽ അധ്യാപകർ നടത്തിയ സമരത്തിനെ തുടർന്ന് പരീക്ഷയെഴുതാൻ അവസരം നഷ്ടപ്പെട്ട 600 വിദ്യാർഥികൾ കഴിഞ്ഞ ദിവസം ഫലം വന്നപ്പോൾ തോറ്റിരുന്നു.ഇതിൽ പ്രതിഷേധിച്ചാണ് സമരം. ഒന്നാം വർഷ വിദ്യാർഥികളുടെ രണ്ടാം സെമസ്റ്റർ ഇംഗ്ലീഷ് പരീക്ഷയാണ് അധ്യാപകരുടെ സമരത്തെ തുടർന്ന് എഴുതാനാകാതെ പോയത്.
