തിരുവനന്തപുരം: രാജ്യത്ത് പ്രഖ്യാപിച്ച പൊളിക്കല്‍ നയത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാന ഗതാഗത മന്ത്രി ആന്റണി രാജുവാണ് നയത്തിനെതിരെ പരസ്യമായി രംഗത്ത് എത്തിയത്. അപ്രായോഗികവും അശാസ്ത്രീയവുമായ വാഹന പൊളിക്കൽ നയമാണ് കേന്ദ്ര സർക്കാർ പുതുതായി പ്രഖ്യാപിച്ചിരിക്കുന്നത് എന്ന് ഫേസ്ബുക്ക് കുറിപ്പില്‍ മന്ത്രി ആന്റണി രാജു പറയുന്നു.
മലിനീകരണമാണ് പ്രശ്നമെങ്കിൽ മലിനീകരണം കുറയുന്ന രീതിയിൽ വാഹനങ്ങളെ ഹരിത ഇന്ധനത്തിലേക്ക് പരിവർത്തനം ചെയ്യുവാനുള്ള നടപടികളാണ് സ്വീകരിക്കേണ്ടത്. എന്നാൽ വൻകിട വാഹന നിർമ്മാതാക്കളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്ന രീതിയിലാണ് പുതിയ കേന്ദ്ര നയം. കാലപ്പഴക്കം മാത്രമല്ല ഓടിയ കിലോമീറ്ററും കൂടെ പരിഗണിച്ചുവേണം പഴക്കം നിർണയിക്കേണ്ടത്, സംസ്ഥാനത്തിന്റെ നയം വ്യക്തമാക്കി ഗതാഗത മന്ത്രി പറയുന്നു.