തിരുവനന്തപുരം: സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്റെ 2021ലെ മികച്ച കര്‍ഷകര്‍ക്കുള്ള അവാര്‍ഡ് ദാനം ഇന്ന്. ബാങ്ക് ഹാളില്‍ രാവിലെ 11.30 ന് പ്രസിഡന്റ് സോളമന് അലക്സിന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ സഹകരണം, രജിസ്ട്രേഷന് മന്ത്രി വി.എന്‍. വാസവന് അവാര്‍ഡ് വിതരണം ചെയ്യും. ഇടുക്കി സ്വദേശി ഇ.എസ്. തോമസാണ് മികച്ച കര്‍ഷകനായി തിരഞ്ഞെടുക്കപ്പെട്ടത്. മികച്ച രണ്ടാമത്തെ കര്‍ഷകനായി വൈക്കം സ്വദേശി കെ.എം.സെബാസ്റ്റ്യനും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇരുവരും അവാര്‍ഡ് ഏറ്റു വാങ്ങും.
ചടങ്ങില്‍ മാനെജിംഗ് ഡയറക്ടര്‍ ബിനോയ് കുമാര്‍ എം, ഡയറക്ടര്‍മാരായ കുഞ്ഞഹമ്മദ് കുട്ടി എംഎല്‍എ, മമ്മിക്കുട്ടി എംഎല്‍എ, മുന്‍ എംഎല്‍എ കെ.ശിവദാസന്‍ നായര്‍ എന്നിവരും പങ്കെടുക്കും. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരമാണ് ചടങ്ങ് സംഘടിപ്പിക്കുന്നതെന്ന് കേരള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ് സോളമന് അലക്സ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഇന്നത്തെ പരിപാടിയില്‍ ചേര്‍ക്കാന്‍ മാതൃകാ കര്‍ഷക അവാര്‍ഡ് ദാനം – കേരള സംസ്ഥാന സഹകരണ കാര്‍ഷിക വികസന ബാങ്ക് ഹാള്‍ – രാവിലെ 11.30 – മന്ത്രി വി.എന്‍. വാസവന്, അദ്ധ്യക്ഷന്‍ ബാങ്ക് പ്രസിഡന്റ് സോളമന് അലക്സ്.
