കൊച്ചി: മലയാളി താരം ശ്രീശാന്ത് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു.എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചതായി ശ്രീശാന്ത് അറിയിച്ചു. ഈ തീരുമാനം എന്റേത് മാത്രമാണ്. എനിക്ക് സന്തോഷം നൽകുന്ന തീരുമാനമല്ല ഇതെന്ന് അറിയാമെങ്കിലും, ജീവിതത്തിലെ ഈ സമയത്ത് സ്വീകരിക്കേണ്ട ശരിയായതും മാന്യവുമായ നടപടിയാണിതെന്ന് കരുതുന്നു -ശ്രീശാന്ത് പറഞ്ഞു.
കേരളം കണ്ട എക്കാലത്തേയും മികച്ച പേസ് ബൗളര്‍മാരില്‍ ഒരാളാണ് എസ് ശ്രീശാന്ത്. കേരളത്തിനായും ഇന്ത്യയ്ക്കായും ഒട്ടേറെ മാച്ച് വിന്നിങ് പ്രകടനം താരം അംഗമായിരുന്നു. ഒത്തുകളി ആരോപണത്തില്‍ ഉള്‍പ്പെട്ട് വിലക്ക് ലഭിച്ച താരം അടുത്തിടെ സജീവ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയിരുന്നു.
