മനാമ: കെ എം സി സി ബഹ്റൈൻ ജിദ്ഹഫ്സ് ഏരിയ പുതിയ കമ്മിറ്റി നിലവിൽ വന്നു. കെ എം സി സി ജിദ്ഹഫ്സ് ഓഫീസിൽ ചേർന്ന ജനറൽ ബോഡിയിൽ അബ്ദുൽ ഖാദർ (പ്രസിഡന്റ്), ശിഹാബ് ചാപ്പനങ്ങാടി (ജനറൽ സെക്രട്ടറി), മുഹമ്മദ് അലി കാന്തപുരം (ട്രഷറർ), ഷമീർ ഒ കെ പേരാമ്പ്ര (ഓർഗനൈസിംഗ് സെക്രട്ടറി) ആയും, വൈസ് പ്രസിഡണ്ടുമാരായി അബ്ദുൽ റഹ്മാൻ വായോത്ത്, ഷൌക്കത്ത് പേരാമ്പ്ര, ഹുസ്സൈന്‍ കാട്ടൂക്കാരന്‍, ദാവൂദ് മുണ്ടേരി, അനസ് കാപ്പാട് എന്നിവരെയും, സെക്രട്ടറിമാരായി മജീദ് കാപ്പാട്, മുർത്തസ തിക്കോടി, താഹിർ, ഇബ്രാഹിം തവനൂർ, അൻഷാദ് എന്നിവരെയും തിരഞ്ഞെടുത്തു.
റിട്ടേർണിംഗ് ഓഫീസർമാര്‍ ഓഫീസർമാരായി നൂറുദ്ധീൻ കെ പി, ഹുസൈൻ മാക്യാട് എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കെ എം സി സി ബഹ്റൈൻ സെക്രട്ടറി റഫീഖ് തോട്ടക്കര ഉത്ഘാടനം ചെയ്തു. കെ എം സി സി സെക്രട്ടറിയേറ്റ് അംഗം പി വി സിദ്ധിക്ക് ആശംസകൾ അർപ്പിച്ചു.