തിരുവനന്തപുരം: കോവിഡ് വ്യാപന നിരക്ക് ഉയർന്നതിനാൽ (പ്രതിവാര അണുബാധ ജനസംഖ്യ അനുപാതം 10ൽ കൂടുതൽ) ജില്ലയിലെ 15 വാർഡുകളിൽ അർദ്ധരാത്രി മുതൽ തീവ്ര കർശന ലോക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. ലോക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ തദ്ദേശസ്വയംഭരണ സ്ഥാപന വാർഡുകൾ ഇവയാണ്. അമ്പൂരി പഞ്ചായത്ത് (3), അരുവിക്കര (3,8,11,17), ഇടവ പഞ്ചായത്ത് (8), ഇലകമൺ പഞ്ചായത്ത് (8), കടയ്ക്കാവൂർ പഞ്ചായത്ത് (13), കല്ലിയൂർ പഞ്ചായത്ത് (13), കരകുളം പഞ്ചായത്ത് (1), കിളിമാനൂർ പഞ്ചായത്ത് (4), നെല്ലനാട് പഞ്ചായത്ത് (15), ഒറ്റൂർ പഞ്ചായത്ത് (4), വാമനപുരം പഞ്ചായത്ത് (6), വെള്ളനാട് പഞ്ചായത്ത് (16).
ഇവിടങ്ങളിൽ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് മാത്രം രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെ പ്രവർത്തിക്കാം. ലോക്ഡൗൺ നിയന്ത്രണങ്ങളുള്ള വാർഡുകൾ കർശന പോലീസ് നിയന്ത്രണത്തിലായിരിക്കുമെന്ന് കളക്ടർ അറിയിച്ചു. അടുത്ത ഏഴ് ദിവസത്തേക്ക് അല്ലെങ്കിൽ പ്രതിവാര അണുബാധ ജനസംഖ്യ അനുപാതം 10ൽ താഴെ എത്തുന്നതുവരെ നിയന്ത്രണങ്ങൾ തുടരും.
03.10.2021ലെ ഉത്തരവ് പ്രകാരം പ്രത്യേക കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ മറ്റ് തദ്ദേശസ്വയംഭരണ സ്ഥാപന വാർഡുകളിലെ നിയന്ത്രണങ്ങൾ പിൻവലിച്ചതായും കളക്ടർ അറിയിച്ചു. കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി
കോവിഡ് 19 രോഗവ്യാപന നിരക്ക് നിയന്ത്രണ വിധേയമായതിനെ തുടർന്ന് നെടുമങ്ങാട് മുൻസിപ്പാലിറ്റിയിലെ കൊപ്പം, പൂങ്കമൂട് വെള്ളനാട് പഞ്ചായത്തിലെ വാളിയറ വാർഡുകളെ കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കിയതായി കളക്ടർ അറിയിച്ചു.