തിരുവനന്തപുരം: ടൂറിസം രംഗത്തെ പ്രമുഖ രാജ്യാന്തര അവാർഡ് ആയ സൗത്ത് ഏഷ്യൻ ട്രാവൽ അവാർഡ് 2022 കേരളത്തിലെ പ്രമുഖ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പായ സിട്രിൻ ഹോസ്പിറ്റാലിറ്റി വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്.
മാലിദ്വീപിൽ വെച്ച് നടന്ന ചടങ്ങിൽ ലീഡിംഗ് ഡെസ്റ്റിനേഷൻ പ്രോമോട്ടർ പുരസ്കാരം സാറ്റാ (SATA) പ്രസിഡന്റ് ഇസ്മായിൽ ഹമീദിൽ നിന്നും സിട്രിൻ ഗ്രൂപ്പിന്റെ സിഇഒ ആൻഡ് ഡയറക്ടർ സാസംൺ മെലഡിക്, വൈസ് പ്രസിഡന്റ് നവീൻ മോഹൻ എന്നിവരും.
മികച്ച വൈൾഡ് ലൈഫ് ലോഡ്ജിനുള്ള പുരസ്കാരം സിട്രിൻ ഗ്രൂപ്പിന്റെ നെല്ലിയാമ്പതിയിലെ വന്യ ഹോളിഡേ റിസോർട്ടിന് വേണ്ടി ഹാക്കസ് ഡയറക്ടർ ഹുസൈൻ അമനിൽ നിന്നും വന്യ ഹോളിഡേഴ്സ് റിസോട്ട്സ് ഡയറക്ടർ ബോബൻ മാത്യു, ബിൻസി ബോബൻ എന്നിവരും ഏറ്റുവാങ്ങി.
ചടങ്ങിൽ മാലിദ്വീപ് വൈസ് പ്രസിഡന്റ് ഫൈസൽ നസീം, ടൂറിസം വകുപ്പ് മന്ത്രി ഡോ. അബ്ദുള്ള മൗസൂം , സാറ്റാ വൈസ് പ്രസിഡന്റ് സൂരജ് ഖാൻ തുടങ്ങയവരുടെ സാന്നിധ്യത്തിലാണ് പുരസ്കാരങ്ങൾ വിതരണം ചെയ്തത്.