
ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലിമയുമായുള്ള സാമ്പത്തിക ഇടപാട് ‘റിയൽ മീറ്റി’ന് ഉള്ള കമ്മീഷൻ എന്ന് സൗമ്യ. ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസ് ചോദ്യം ചെയ്യലിനിടെ സൗമ്യ നൽകിയ മൊഴിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലൈംഗിക ഇടപാടിന് ഇവർ ഉപയോഗിക്കുന്നത് ‘റിയൽ മീറ്റ്’ എന്ന വാക്കാണെന്നും സൗമ്യ ചോദ്യം ചെയ്യലിൽ സമ്മതിച്ചു.
തസ്ലിമയെ 5 വർഷമായി അറിയാമെന്നും മോഡൽ ആയ സൗമ്യ. ലൈംഗിക ഇടപാടിലൂടെയാണ് തസ്ലിമയെ പരിചയപ്പെടുന്നതെന്നും മൊഴിയിൽ പറയുന്നുണ്ട്. ഷൈൻ ടോം ചാക്കോയെയും ശ്രീനാഥ് ഭാസിയെയും അറിയാം. ഇവർ സുഹൃത്തുക്കളാണെന്നും സൗമ്യ മൊഴി നൽകി. ലഹരി ഇടപാടിനെക്കുറിച്ച് തനിക്ക് അറിയില്ല, ഈ ഇടപാടിൽ ബന്ധമില്ലെന്നും സൗമ്യ തന്റെ മൊഴിയിൽ പറയുന്നുണ്ട്. എന്നാൽ ഈ മൊഴി എക്സൈസ് വിശ്വാസത്തിൽ എടുത്തിട്ടില്ല. സൗമ്യയുടെ ചോദ്യം ചെയ്യൽ തുടരുകയാണ്.
