ഉത്തര്പ്രദേശ്: വസ്തു തര്ക്കത്തിന്റെ പേരില് കൊലപാതകം. ആറു പേരെ വെടിവെച്ച് കൊലപ്പെടുത്തി. ഉത്തര്പ്രദേശിലെ ദേവ്രിയ ജില്ലയിലാണ് സംഭവം നടന്നത്. രണ്ടു കുടുംബങ്ങള് തമ്മിലുള്ള വസ്തു തര്ക്കത്തിലാണ് ആറു പേരെ വെടിവെച്ചു കൊലപ്പെടുത്തിയത്. നിരവധി പേര്ക്ക് പരിക്കേറ്റിട്ടുണ്ട്.
പതിറ്റാണ്ടുകളായി കുടുബങ്ങള് തമ്മില് തര്ക്കങ്ങള് നിലനിന്നിരുന്നു. തുടര്ന്ന് ഇന്നു രാവിലെ ഏഴു മണിയോടെയാണ് ആറു പേരെ വെടിവെച്ച് കൊലപ്പെടുത്തിയത്. മരിച്ചത് ഒരു കുടുംബത്തില് നിന്നുള്ളവര് തന്നെയാണോ എന്ന കാര്യത്തില് വ്യക്തത വന്നിട്ടില്ല. പൊലീസ് എത്തിയാണ് മൃതദേഹങ്ങള് ആശുപത്രിയിലേക്ക് മാറ്റിയത്. സംഭവത്തെ സ്ഥലത്ത് വലിയ തോതില് പൊലീസിനെയും അര്ദ്ധസൈനിക വിഭാഗത്തെയും വിന്യസിച്ചിട്ടുണ്ട്. പരിക്കേറ്റ് ആശുപത്രിയില് കഴിയുന്നവരുടെ നില ഗുരുതരമെന്നാണ് റിപ്പോര്ട്ട്. സംഭവത്തില് പൊലീസ് അന്വേഷണം ആരംഭിച്ചു.
Trending
- വിഷ്ണുജയുടെ ആത്മഹത്യ: ഭര്ത്താവ് പ്രഭിന് സസ്പെന്ഷന്
- ഹോസ്റ്റലിൻ്റെ മൂന്നാംനിലയിൽനിന്ന് വീണ് പരിക്കേറ്റ യുവതികളിൽ ഒരാൾ മരിച്ചു
- ബഹ്റൈന് യുവജന ദിനം: സ്മാരക സ്റ്റാമ്പ് ഡിസൈന് മത്സരം ആരംഭിച്ചു
- ജോസഫ് ടാജറ്റ് തൃശൂര് ഡിസിസി അധ്യക്ഷന്
- പാലാരിവട്ടത്ത് നടുറോഡിൽ ട്രാന്സ്ജെന്ഡര് യുവതിക്ക് ക്രൂരമര്ദനം
- ദുരന്തത്തില് നിന്ന് ഡല്ഹിയെ മോചിപ്പിച്ചു; നരേന്ദ്ര മോദി
- ലളിതം..സുന്ദരം, അദാനിയുടെ മകൻ ജീത് വിവാഹിതനായി, 10,000 കോടി സാമൂഹിക സേവനത്തിന്
- ചികിത്സയിലിരിക്കെയും ഹോട്ടലുടമ ദേവദാസിന്റെ ഭീഷണി