വടകര: നിപ മഹാമാരിക്കെതിരെ പോരാടി മരിച്ച സിസ്റ്റർ ലിനിയുടെ മക്കൾക്ക് ഇനി അമ്മ തണൽ. ലിനിയുടെ ഭർത്താവ് സജീഷിന്റെയും പ്രതിഭയുടെയും വിവാഹം വടകരയിൽ നടന്നു. മുൻ ആരോഗ്യമന്ത്രി കെകെ ശൈലജ ഉൾപ്പെടെ നിരവധി പേരാണ് ദമ്പതികൾക്ക് ആശംസകൾ നേർന്ന് സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയത്.
ഒരുപാട് വേദനയോടും അതിലേറെ സ്നേഹത്തോടും കൂടി മലയാളികൾ ഓർക്കുന്ന പേരാണ് സിസ്റ്റർ ലിനി. ലിനി വിടവാങ്ങിയിട്ട് നാല് വർഷമായി. പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ നിപ രോഗികളെ പരിചരിക്കുന്നതിനിടെയാണ് നഴ്സായ ലിനി വൈറസ് ബാധിച്ച് മരിച്ചത്. അർപ്പണബോധത്തോടെ പ്രവർത്തിച്ച ലിനി എല്ലാ ആരോഗ്യപ്രവർത്തകർക്കും മാതൃകയാണ്.