ഹൈദരാബാദ്: സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി അവാര്‍ഡ് (സൈമ) ശനിയാഴ്ചയും ഞായറാഴ്ചയുമായി ഹൈദരാബാദിൽ നടന്നു. 2019, 2020 വർഷങ്ങളിൽ മികവ് പുലർത്തിയ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം സിനിമാ വ്യവസായങ്ങളിൽ നിന്നുള്ള അഭിനേതാക്കൾ, സാങ്കേതിക വിദഗ്ധർ, സിനിമകൾ എന്നിവരെ അവാർഡ് നിശയിൽ ആദരിച്ചു. 2019 ലെ അവാർഡുകളിൽ ഭൂരിഭാഗവും ലൂസിഫർ കരസ്ഥമാക്കിയപ്പോൾ 2020 ലെ അവാർഡുകൾ കൂടുതലും അയ്യപ്പനും കോശിയും, വരാനെ അവശ്യമുണ്ട് എന്നീ സിനിമകൾ കരസ്ഥമാക്കി.
2020 ലെ പുരസ്കാര ജേതാക്കൾ:
- മികച്ച സംവിധായകൻ: മഹേഷ് നാരായണൻ (സി യു സൂൺ )
- മികച്ച നടൻ: പൃഥ്വിരാജ് സുകുമാരൻ (അയ്യപ്പനും കോശിയും)
- മികച്ച നടി: ശോഭന (വരനെ അവശ്യമുണ്ട്)
- മികച്ച നടൻ (ക്രിട്ടിക്സ്): കുഞ്ചാക്കോ ബോബൻ (അഞ്ചാം പാതിര)
- മികച്ച നടി (ക്രിട്ടിക്സ്): അന്ന ബെൻ (കപ്പേല)
- മികച്ച ഹാസ്യനടൻ: ജോണി ആന്റണി (വരനെ അവശ്യമുണ്ട്)
- മികച്ച വില്ലൻ: ഷറഫുദ്ദീൻ (അഞ്ചാം പാതിര)
- മികച്ച സഹനടൻ: ജോജു ജോർജ് (ഹലാൽ പ്രണയകഥ)
- മികച്ച സഹനടി : ഗൗരി നന്ദ (അയ്യപ്പനും കോശിയും)
- മികച്ച നവാഗത നടൻ: ദേവ് മോഹൻ (സൂഫിയും സുജാതയും)
- മികച്ച നവാഗത നടി: കല്യാണി പ്രിയദർശൻ (വരനെ ആവശ്യമുണ്ട്)
- മികച്ച നവാഗത നിർമ്മാതാവ്: കഥാസ് അൺടോൾഡ് (കപ്പേല)
- മികച്ച നവാഗത സംവിധായകൻ: അനൂപ് സത്യൻ (വരനെ അവശ്യമുണ്ട്)
- മികച്ച പിന്നണി ഗായകൻ: ഹരിചരൺ – ‘മുല്ലപൂവ്’
- മികച്ച പിന്നണി ഗായിക : നിത്യ മാമ്മൻ – ‘വാതികൾ’
- മികച്ച സംഗീത സംവിധായകൻ: ജേക്സ് ബിജോയ് (അയ്യപ്പനും കോശിയും)
- മികച്ച ഛായാഗ്രാഹകൻ: സുദീപ് എളമൺ (അയ്യപ്പനും കോശിയും)
- മികച്ച ചിത്രം: ഗോൾഡ് കോയിൻ മോഷൻ പിക്ചേഴ്സ് – അയ്യപ്പനും കോശിയും