മുംബൈ: ആഡംബര കപ്പലിൽ നടത്തിയ റെയ്ഡിൽ ഷാറൂഖ് ഖാൻ്റെ മകൻ ആര്യൻ ഖാൻ അടക്കം പത്ത് പേർ മുംബൈ എൻസിബിയുടെ കസ്റ്റഡിയിൽ. ആര്യൻ ഖാനെതിരെ നിലവിൽ കേസുകൾ ചാർജ് ചെയ്തിട്ടില്ലന്നും ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ഉൾപ്പെടെയുള്ള കാര്യങ്ങൾ തീരുമാനിക്കുമെന്നും നർക്കോട്ടിക് കൺട്രോൾ ബ്യൂറോ വ്യക്തമാക്കി.
ഇവരിൽ നിന്ന് കൊക്കെയ്ൻ, ഹാഷിഷ്, എം.ഡി.എം.എ എന്നിവയും പിടിച്ചെടുത്തു. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ നടത്തിയ റെയ്ഡിലാണ് പ്രതികളെ പിടികൂടിയത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എൻ.സി.ബി സോണൽ ഡയറക്ടർ സമീർ വാങ്കഡെയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തിയത്.
മുംബൈയിൽ നിന്ന് ഗോവയിലേക്ക് പോയ കപ്പലിൽ 100 പേരോളം ഉണ്ടായിരുന്നു. രണ്ടാഴ്ച മുമ്പ് ഉദ്ഘാടനം ചെയ്ത കോർഡേലിയ ക്രൂയിസ് ലൈനറിന്റെ എംപ്രസ് കപ്പലിലായിരുന്നു റെയ്ഡ് നടത്തിയത്.
