മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാല സെനറ്റിലേക്ക് ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത അംഗങ്ങളെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞു. ബിജെപി ബന്ധമാരോപിച്ച് ആറ് പേരെ യോഗത്തില്‍ പ്രവേശിപ്പിച്ചില്ല. പ്രതിഷേധിച്ച എസ്എഫ്ഐ പ്രവര്‍ത്തകരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. രാവിലെ മുതല്‍ സെനറ്റ് ഹാളിലേക്കുള്ള പ്രവേശനം arifഎസ്എഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. സെനറ്റ് അംഗങ്ങളെ പേര് ചോദിച്ച ശേഷം മാത്രമാണ് കടത്തിവിട്ടത്. പുതുതായി സെനറ്റിലേക്ക് നോമിനേറ്റ് ചെയത അംഗങ്ങളെ അകത്ത് കടക്കാന്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ അനുവദിച്ചില്ല. പത്മശ്രീ ജേതാവ് ബാലന് പൂതേരി അടക്കമുള്ളവരെയാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞത്. ഇന്റര്‍വ്യൂ നടത്തി അകത്തേക്ക് കടത്തിവിട്ടത് പൊലീസിന്റെ മൗനസമ്മതത്തോടെയാണെന്ന് യുഡിഎഫ് അംഗങ്ങള്‍ ആരോപിച്ചു.
അജണ്ടകള്‍ പാസാക്കാതെ യോഗം അവസാനിപ്പിച്ചതില്‍ യുഡിഎഫ് അംഗങ്ങള്‍ വിസിക്കെതിരെ പ്രതിഷേധിച്ചു. ദേശീയപാതവികസനവുമായി ബന്ധപ്പെട്ട് സര്‍വകലാശാലയുടെ ഭൂമിയേറ്റടുത്തതില് 95 കോടി നഷ്ടപ്പെട്ടതും ലോകോളജിലെ വിദ്യാര്‍ഥികളുടെ പ്രവേശന പ്രായപരിധി സംബന്ധിച്ച കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യണമെന്നതായിരുന്നു യുഡിഎഫ് അംഗങ്ങളുടെ ആവശ്യം.