തിരുവനന്തപുരം: വനിതാ ഹോസ്റ്റലിൽ ക്യാമറ സ്ഥാപിക്കുന്ന വിഷയം സംസാരിക്കാനെത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകരെ തിരുവനന്തപുരം നഴ്സിങ് കോളേജ് പ്രിന്‍സിപ്പല്‍ അധിക്ഷേപിച്ചെന്ന് പരാതി. സംഭവത്തിൽ എസ്എഫ്ഐ ആരോഗ്യമന്ത്രിക്കും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കും പരാതി നൽകി.
നഴ്സിങ് കോളേജ് വനിത ഹോസ്റ്റലിൽ ക്യാമറയും സെക്യൂരിറ്റിയും ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രവർത്തകർ പ്രിൻസിപ്പലിനെ സമീപിച്ചത്. എന്നാൽ അലവലാതികളോട് സംസാരിക്കാനില്ലെന്നായിരുന്നു അവരുടെ പ്രതികരണം എന്നാണ് പരാതി. പൊണ്ണത്തടിമാടന്മാര് തന്നെ അക്രമിക്കാൻ ശ്രമിച്ചുവെന്നും പ്രിന്‍സിപ്പല്‍ പറയുന്നു. ക്യാമറയും സെക്യൂരിറ്റിയും സ്ഥാപിക്കാന്‍ സൗകര്യമില്ല. തന്റെ ക്യാമ്പസില്‍ ക്യാമറ സ്ഥാപിക്കണമെന്ന് പറയാന്‍ നിങ്ങളാരാണ് ? അടിച്ച് നിങ്ങളുടെ ഷേപ്പ് മാറ്റുമെന്നും പ്രിന്‍സിപ്പല്‍ ആക്രോശിച്ചു എന്നാണ് പരാതി. സംഭവത്തിന്റെ വീഡിയോ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. അതേസമയം, പുറത്ത് നിന്നും വന്നവർ അക്രമം കാണിക്കുകയായിരുന്നുവെന്നാണ് പ്രിന്‍സിപ്പലിന്റെ വാദം. മാധ്യമങ്ങളോട് പ്രതികരിക്കാനില്ലെന്നും അവർ വ്യക്തമാക്കി.
Trending
- നെസ്റ്റോ ഗ്രൂപ്പ് ഷോപ് ആൻഡ് വിൻ വിജയികളെ പ്രഖ്യാപിച്ചു
- സർവകലാശാലയുടെ ഹോസ്റ്റൽ മെസ്സിൽ വിളമ്പിയ അച്ചാറിൽ ചത്ത പല്ലി
- സഞ്ജു സാംസണ് പൂജ്യത്തിന് ക്ലീന്‍ ബൗള്‍ഡ്; ആരാധകര്‍ക്ക് നിരാശ
- ഗോവ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർമാരായി മൂന്ന് മലയാളികളെ നോമിനേറ്റ് ചെയ്ത് ഗവർണർ പിഎസ് ശ്രീധരൻ പിള്ള
- പ്രവാസികളുള്‍പ്പെടെയുള്ളവര്‍ക്ക് ഗുണകരം, യാഥാര്‍ത്ഥ്യമായാല്‍ കൊച്ചി വേറെ ലെവലാകും
- ഫെഡറേഷൻ കപ്പ് നാടൻ പന്ത് കളി ടൂർണമെന്റ് അരീപ്പറമ്പ് ജേതാക്കൾ
- കേരളാ സോഷ്യൽ ആൻഡ് കൾചറൽ അസോസിയേഷൻ ഭരണസമിതിയിലേക്കുള്ള പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു
- കേരളാ സോഷ്യൽ ആൻഡ് കൾചറൽ അസോസിയേഷൻ ഭരണസമിതിയിലേക്കുള്ള പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു