കണ്ണൂർ: കണ്ണൂർ പഴയങ്ങാടിയിൽ രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അമ്മാവനും മരുമകനും ഒളിവിൽ. വേങ്ങര സ്വദേശിക്കും പ്രായപൂർത്തിയാവാത്ത സഹോദരപുത്രനുമെതിരെയാണ് കേസ്. സ്കൂൾ അധികൃതർ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. സ്കൂളിലെ കൗൺസിലിനിടെയാണ് കുട്ടി അധ്യാപകരോട് പീഡന വിവരം പറഞ്ഞത്. അമ്മാവനും മരുമകനുമെതിരെ പോക്സോ കേസ് ആണ് എടുത്തിട്ടുള്ളത്. ഇവർക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്.
