കോട്ടയം: മുതിർന്ന മാധ്യമ പ്രവർത്തകൻ എ സഹദേവൻ (ആണ്ടൂർ സഹദേവൻ) അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആണ് അന്ത്യം. വൃക്കരോഗത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് ആരോഗ്യനില വഷളായത്.
ഇന്ത്യാവിഷൻ അടക്കം പ്രമുഖ ചാനലുകളിലും പത്ര സ്ഥാപനങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. ചലച്ചിത്ര നിരൂപകൻ, അധ്യാപകൻ എന്നീ നിലകളിലും ശ്രദ്ധേയനായി. മാതൃഭൂമി, ഇന്ത്യാവിഷൻ, മനോരമ മീഡിയ സ്കൂൾ എന്നിവിടങ്ങളിൽ ജോലി ചെയ്തിരുന്നു. ഇന്ത്യവിഷനിലെ 24 ഫ്രെയിംസ് എന്ന പരിപാടിയിലൂടെയാണ് ശ്രദ്ധേയനായത്.
