രാജ്യത്ത് വീണ്ടും കൊറോണ മരണം സ്ഥിരീകരിച്ചു. ഡല്‍ഹി ആര്‍എംഎല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന 69 വയസുള്ള സ്ത്രീയാണ് മരിച്ചത്. കൊറോണ വൈറസ് ബാധിച്ച് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ മരണമാണിത്. കഴിഞ്ഞ ദിവസം കല്‍ബുര്‍ഗിയിലാണ് കൊറോണ വൈറസ് രോഗബാധ മൂലമുള്ള ആദ്യമരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. മുഹമ്മദ് ഹുസൈന് സിദ്ദിഖ് എന്ന 76 വയസുള്ള വയോധികനാണ് കര്‍ണാടകയില്‍ മരിച്ചത്.
ഫെബ്രുവരി 29 ന് സൗദിയില്‍ നിന്നും മടങ്ങിയെത്തിയ ഇദ്ദേഹം മാര്‍ച്ച് 5 നാണ് രോഗബാധിതനായത്. തുടര്‍ന്ന് കല്‍ബുര്‍ഗിയിലെ ആശുപത്രിയില്‍ പ്രവേശിച്ച ഇയാളെ നില ഗുരുതരമായതോടെ ഹൈദരാബാദിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.