മനാമ: ബഹ്റൈനിലെ സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്റിന്റെ ഉടമസ്ഥതയിലുള്ള കടകളിൽ നിന്നും പാട്ടത്തിനെടുത്ത സ്ഥലങ്ങളിൽ നിന്നും വാടകക്കാരിൽ നിന്നും ഗുണഭോക്താക്കളിൽ നിന്നുമുള്ള വാടക പിരിച്ചെടുക്കൽ മൂന്ന് മാസത്തേക്ക് നിർത്തിവയ്ക്കാൻ ബഹ്റൈൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ ഉത്തരവിട്ടു.
വന്യമൃഗങ്ങളെയും സമുദ്രജീവികളെയും ബാധിക്കുന്ന നാശനഷ്ടങ്ങൾ പരിഹരിക്കുന്നതിനും പരിമിതപ്പെടുത്തുന്നതിനും ചുറ്റുമുള്ള പ്രദേശം മനോഹരമാക്കുന്നതിനും തുബ്ലി ബേയുടെ വികസനത്തിനും പ്രകൃതി പരിസ്ഥിതി സംരക്ഷിക്കുന്നതിനുമുള്ള പദ്ധതികൾ നടപ്പാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു.പൗരന്മാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും രാജ്യത്തിന്റെ പൊതുതാൽപര്യം സംരക്ഷിക്കുന്നതിനുമുള്ള നടപടികൾ കൈക്കൊള്ളുന്നതിനുള്ള പ്രധാനമന്ത്രിയുടെ പ്രധാന പരിഗണനയാണ് ഇത്.