കോഴിക്കോട്: എരഞ്ഞിപ്പാലത്തെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ മരണം കൊലപാതകമെന്ന് പോലീസ്. ശ്വാസം മുട്ടിയാണ് യുവതി മരിച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. മലപ്പുറം വെട്ടത്തൂർ കാപ്പ് പൊതാക്കല്ലിലെ ഫസീലയെയാണ് (33) ചൊവ്വാഴ്ച ഉച്ചയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പോലീസിന്റ നിഗമനം. കൂടെയുണ്ടായിരുന്ന യുവാവിനായി അന്വേഷണം നടക്കുകയാണ്.
24നാണ് കനോലി കനാലിന് സമീപത്തെ ലോഡ്ജിൽ ഫസീലയും തൃശൂർ സ്വദേശി അബ്ദുൽ സനൂഫും മുറിയെടുത്തത്. ഇന്നലെ മുറിയുടെ വാതിൽ തുറക്കാതെ വന്നതോടെ ലോഡ്ജ് അധികൃതർ നടക്കാവ് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഇൻസ്പെക്ടർ എൻ. പ്രജീഷിന്റെ നേതൃത്വത്തിൽ മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
തിങ്കളാഴ്ച രാത്രി പത്തു മണിയോടെ യുവാവ് ലോഡ്ജ് ജീവനക്കാരുമായി വാടക സംബന്ധിച്ച് സംസാരിച്ചിരുന്നു. തുടർന്ന് പുറത്തിറങ്ങിയ ഇയാൾ തിരിച്ചെത്തിയില്ല. യുവാവ് ലോഡ്ജിൽ നൽകിയ വിലാസവും ഫോൺ നമ്പരും വ്യാജമാണെന്ന് പോലീസ് പറഞ്ഞു. അബ്ദുൽ സനൂഫ് ഉപയോഗിച്ചെന്ന് കരുതുന്ന കാർ പാലക്കാട്ട് കണ്ടെത്തിയിട്ടുണ്ട്. സനൂഫിനായി അന്വേഷണം നടക്കുകയാണെന്ന് നടക്കാവ് പോലീസ് അറിയിച്ചു. ജോലിയുമായി ബന്ധപ്പെട്ടാണ് ഫസീല കോഴിക്കോട്ടെത്തിയതെന്നാണ് ബന്ധുക്കൾ പറയുന്നത്.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി