തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്ന് മുതൽ തുറക്കും. 10,11,12 ക്ലാസുകളും കോളജുകളുമാണ് ഇന്ന് വീണ്ടും തുറക്കുക. വൈകിട്ടു വരെയാണ് ക്ലാസ്. പരീക്ഷയ്ക്ക് മുൻപ് പാഠഭാഗങ്ങൾ തീർക്കാനാണ് സമയം കൂട്ടിയത്.
സ്കൂള്‍തല മാര്‍ഗരേഖ പ്രകാരം നിലവിലുള്ള രീതിയില്‍ ബാച്ച് തിരിച്ച് കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് ക്ലാസ്സുകള്‍ നടത്തുന്നതിനുള്ള നിര്‍ദ്ദേശം സ്കൂള്‍ അധികൃതര്‍ക്ക് നല്കി. സംസ്ഥാനത്ത് 1 മുതല്‍ 9 വരെയുള്ള ക്ലാസ്സുകള്‍ മുന്‍പ് പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശപ്രകാരം അടുത്ത ഒരാഴ്ച കൂടി ഓണ്‍ലൈനായി തുടരും.
ഒന്ന് മുതല്‍ ഒമ്പതു വരെ ക്ലാസ്സുകള്‍, ക്രഷുകള്‍, കിന്‍ഡര്‍ ഗാര്‍ട്ടനുകള്‍ തുടങ്ങിയവ 14നാണ് തുടങ്ങുക. അതിനിടെ 9 വരെയുള്ള ക്ലാസുകളും വൈകിട്ട് വരെയാക്കുന്നതും ചർച്ച ചെയ്യാൻ വിദ്യാഭ്യാസവകുപ്പ് ഇന്ന് ഉന്നതതല യോഗം ചേരും.