രണ്ട് മാസത്തിനിടെ രണ്ടാം തവണയും വായ്പ നിരക്ക് വർദ്ധിപ്പിച്ച് എസ്ബിഐ. മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട് ബേസ്ഡ് ലെൻഡിംഗ് റേറ്റ് ആണ് വർദ്ധിപ്പിച്ചത്. 10 ബേസിസ് വർദ്ധനവാണ് രേഖപ്പെടുത്തിയത്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കാണ് എസ്ബിഐ.
മൂന്നു വർഷത്തേക്കുള്ള വായ്പ നിരക്ക് 7.40 ശതമാനത്തിൽ നിന്നും 7.50 ശതമാനമായി ഉയർത്തി. രണ്ടു വർഷത്തേക്കുള്ള വായ്പ നിരക്ക് 7.30 ശതമാനത്തിൽ നിന്നും 7.40 ശതമാനമായി ഉയർത്തി. ആറു മാസത്തേക്കുള്ള വായ്പ നിരക്ക് 7.05 ശതമാനത്തിൽ നിന്നും 7.15 ശതമാനമായാണ് ഉയർത്തിയത്.
എസ്ബിഐയുടെ ഒരു വർഷത്തേക്കുള്ള എംസിഎൽആർ നിരക്ക് 7.10 ശതമാനത്തിൽ നിന്നും 7.20 ശതമാനമായാണ് ഉയർത്തിയത്. റിസർവ് ബാങ്ക് റിപ്പോ നിരക്ക് ഉയർത്തുന്നതിന് മുൻപ് തന്നെ എസ്ബിഐ വായ്പ നിരക്ക് ആദ്യ ഘട്ടത്തിൽ ഉയർത്തിയിരുന്നു.
