മനാമ: ബഹ്റൈനിലെ പ്രവാസികളും മലയാള സിനിമയിലെ നടി നടനുമായ ജയമേനോൻ, പ്രകാശ് വടകര എന്ന താര കുടുംബം ഇതിനോടകം നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. എന്നാൽ ഇവർ അഭിനയിച്ച
“സാവന്നയിലെ മഴപ്പച്ചകൾ” എന്ന ഷോർട് മൂവിയുടെ യൂട്യൂബ് റിലീസ് ഏതാനും ദിവസം മുൻപ് കഴിഞ്ഞിരുന്നു. നൗഷാദ് സംവിധാനം ചെയ്ത് ഹർഷവർധൻ നിർമാണം സാവന്നയിലെ മഴപ്പച്ചകൾ എന്ന ഹ്രസ്വ ചിത്രം ദേശീയവും അന്തർദേശീയവുമായ നിരവധി പുരസ്കാരങ്ങൾ (ഇതുവരെയായി മൊത്തം 48 അവാർഡുകൾ ) നേടി.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി luluexchange.com/bahrain/ ക്ലിക്ക് ചെയ്യുക
കൂടാതെ 2019 ലെ കേരള സർക്കാർ ചലച്ചിത്ര അക്കാദമി സംസ്ഥാന ടെലിവിഷൻ രംഗത്തെ മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച തിരക്കഥാകൃത്ത് എന്നീ പുരസ്കാരങ്ങൾ കൂടി ലഭിക്കുകയുണ്ടായി. വാർദ്ധക്യ ജീവീതം ലോകമെങ്ങും ഒരുപോലെയാണെന്ന് മികച്ച ആവിഷ്കാരത്തിലൂടെ തെളിയിച്ച ചിത്രം എന്നാണ് ജൂറി അംഗങ്ങൾ വിലയിരുത്തിയത്. ഈ ചിത്രം ജോർജിയൻ ഭാഷയിൽ കൂടി തത്സമയം ഷൂട്ട് ചെയ്തിരുന്നു. അതിൽ മറ്റുള്ള നടീനടന്മാർ ജോർജിയക്കാരായിരുന്നെങ്കിലും ജയമേനോന്റെ കഥാപാത്രംഅവർ തന്നെയാണ് ജോർജിയൻ ഭാഷയിലും അഭിനയിച്ചത്. മനോഹരമായ ജോർജിയയിൽ ചിലവഴിച്ച ഷൂട്ടിംഗ് ദിദിനങ്ങൾ ജീവിതത്തിലൊരിക്കലും മറക്കാൻ കഴിയില്ല എന്ന് ജയമേനോനും പ്രകാശ് വാടകരയും പറഞ്ഞു.