മനാമ: മകനെ സ്കൂൾ ബസിൽ കയറ്റി വിടാൻ ബസ് സ്റ്റോപ്പിലെത്തിയപ്പോൾ കുഴഞ്ഞുവീണ് മരിച്ച തൃശൂർ കുന്നംകുളം സ്വദേശി സത്യനാഥൻ ഗോപിയുടെ മൃതദേഹം ഇന്ന് രാത്രിയിലുള്ള എയർ അറേബ്യ വിമാനത്തിൽ കോയമ്പത്തൂരിലേക്ക് അയക്കും. ഭാര്യ സുധ, ഏകമകൻ ശ്രീനാഥ്, ഒരു ബന്ധു ഉൾപ്പടെയുള്ളവരെ എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ ഇന്ന് അയച്ചതായും ഐ സി ആർ എഫ് പ്രതിനിധി ഹരി അറിയിച്ചു.
