തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും അമൃതാ ടിവി ഡെപ്യൂട്ടി ന്യൂസ് എഡിറ്ററുമായിരുന്ന സന്തോഷ് ബാലകൃഷ്ണന് (47) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം പി. ആര്. എസ്സ്. ഹോസ്പിറ്റലിലായിരുന്നു മരണം. ദീര്‍ഘകാലം സൂര്യാ ടി.വി ന്യൂസ് വിഭാഗത്തില്‍ കൊച്ചിയിലും തിരുവനന്തപുരത്തും പ്രവര്‍ത്തിച്ച സന്തോഷ് കഴിഞ്ഞ 4 വര്‍ഷമായി അമൃത ടിവിയില്‍ ജോലി ചെയ്യുകയായിരുന്നു.
ശനിയാഴ്ച രാവിലെ ചെറിയ അസ്വസ്ഥത ഉണ്ടായി ആശുപത്രിയില്‍ പോയി. ഉടന്‍തന്നെ ആന്‍ജിയോ പ്ലാസ്റ്റി നടത്തി. മൃതദേഹം 5.45 മുതല്‍ 6.20 വരെ അമൃതാ ടി വി യുടെ വഴുതക്കാട് ഓഫീസില്‍ പൊതുദര്‍ശനത്തിന് വച്ചു. തുടര്‍ന്ന് സ്വദേശമായ എറണാകുളം കിഴക്കമ്പലം ഞാറല്ലൂരിലേക്ക് കൊണ്ടുപോയി.
സന്തോഷ് ബാലകൃഷ്ണന്റെ അകാല വിയോഗത്തില്‍ പൊതുമരാമത്ത് – ടൂറിസം വകുപ്പു മന്ത്രി പി എ മുഹമ്മദ് റിയാസ് അനുശോചനം അറിയിച്ചു.