മനാമ: സംസ്കൃതി ബഹ്റൈൻ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ബഹ്റൈനിലെ സൽമാനിയ മെഡിക്കൽ കോപ്ലെക്സിൽവച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 120 ൽ പരം പേർ പങ്കെടുത്ത രക്തദാന ക്യാമ്പിൽ രക്തദാനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ചും, രക്തദാനം ചെയ്യുന്നതിലൂടെ മറ്റൊരാളുടെ ജീവന് രക്ഷിക്കാനാകുന്നതോടൊപ്പം നമ്മുടെ ആരോഗ്യം മെച്ചപ്പെടുത്തുവാൻ സാധിക്കും എന്ന് ഓർമ്മിപ്പിച്ചു കൊണ്ടും, സംസ്കൃതി നടത്താറുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളെ അഭിനന്ദിച്ചുകൊണ്ടും ICRF ജനറൽ സെക്രട്ടറി അനീഷ് ശ്രീധരൻ രക്തദാന ക്യാമ്പിൻ്റെ ഉദ്ഘാടനം നിർവഹിച്ചു.
കൺവീനർമാരായ ജയദീപ്, സന്തോഷ് കുമാർ, ഹരീഷ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. സംസ്കൃതി പ്രസിഡൻ്റ് സുരേഷ് ബാബു, ജനറൽ സെക്രട്ടറി ആനന്ദ് സോണി, സംസ്കൃതി ശബരി ഭാഗ് പ്രസിഡൻ്റ് രജീഷ് ടി ഗോപാൽ, സെക്രട്ടറി ബാലചന്ദ്രൻ, ശബരി ഭാഗ് മുൻ പ്രസിഡൻ്റ് രഞ്ജിത്ത് പാറക്കൽ, പ്രവീൺ നായർ, സുധീർ തെക്കേടത്ത്, രഞ്ജു, ജ്യോതിഷ്, മഹേഷ്, കിഷോർ, ദിലീപ് കുമാർ, വി.പി.പ്രദീപ് , ദീപക്, അഭിലാഷ് ചന്നശ്ശേരി സംസ്കൃതിയുടെ മറ്റ് റീജിയൻ ഭാരവാഹികൾ എന്നിവർ രക്തദാന ക്യാമ്പ് വിജയിപ്പിക്കുന്നതിനായുള്ള പ്രവർത്തനങ്ങളിൽ പങ്കുചേർന്നു.