മനാമ: സംഗമം ഇരിഞ്ഞാലക്കുട ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഉം അൽ ഹസ്സം ബാങ്കോക്ക് ഹാളിൽ പ്രസിഡണ്ട് ഗണേഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ സംഘടിപ്പിച്ച പരിപാടിയിൽ
ജനറൽ സെക്രട്ടറി പ്രശാന്ത് ധർമരാജ് സ്വാഗതം പറഞ്ഞു.മനുഷ്യ നന്മയിലേക്കുള്ള പ്രധാന മാർഗ്ഗമാണ് പരിശുദ്ധ റമദാൻ മാസമെന്നും, മത സഹോദര്യത്തിന്റെ ഓർമ്മപെടുത്തൽ കൂടിയാണ് ഇത്തരം ഇഫ്താർ സംഗമമെന്നും സിറാജ് മൗലവി മുഖ്യപ്രഭാഷണത്തിൽ അഭിപ്രായപ്പെട്ടു.
ബഹറനിലെ വിവിധ സംഘടനകളുടെ ഭാരവാഹികൾ, സംഗമം ഇരിഞ്ഞാലക്കുട ചെയർമാൻ ദിലീപ്, എന്റർടൈൻമെന്റ് സെക്രട്ടറി സജീവ്, സംഗമം മുൻ ഭാരവാഹികളായ ശിവദാസൻ മഞ്ചേരി, സദുമോഹൻ, വിജയൻ, ശശി തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.
ഇഫ്താർ സംഗമം പ്രോഗ്രാം കൺവീനർ ഇ. എ. ജമാൽ നന്ദിയും പറഞ്ഞു.