മനാമ: പ്രശസ്ത സിനിമ നടനും, മുൻ എംപിയുമായിരുന്ന ഇന്നസെന്റിന്റെ വിയോഗത്തിൽ സംഗമം ഇരിഞ്ഞാലക്കുട അനുശോചനയോഗം സംഘടിപ്പിച്ചു. സംഗമം ഇരിഞ്ഞാലക്കുടയുടെ ആദ്യത്തെ കൂടിച്ചേരൽ ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്ത് അനുഗ്രഹിച്ച ഇന്നസെന്റിന്റെ ഓർമകളുമായുമായി സംസാരിച്ചു കൊണ്ട് അനുശോചനം രേഖപെടുത്തി.
സംഗമം ഇരിഞ്ഞാലക്കുടയുടെ ഓഫീസിൽ നടന്ന യോഗത്തിൽ പ്രസിഡണ്ട്: ഗണേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രശാന്ത് ധർമ്മരാജ് അനുശോചന പ്രമേയം അവതരിപ്പിച്ചു. തുടർന്ന് ചെയർമാൻ ദിലീപ്, ഫൗണ്ടർ കമ്മറ്റി അംഗങ്ങളായ പ്രകാശൻ, ജമാൽ, മുൻകാല ഭാരവാഹികളായ സദു മോഹൻ, വിജയൻ, ശശി, പ്രദീപ്, ഉണ്ണികൃഷ്ണൻ, പ്രദീപ്, ഹരിപ്രകാശ്
തുടങ്ങിയവർ സംഗമം ഇരിഞ്ഞാലക്കുടയുടെ ആദ്യത്തെ കൂടിച്ചേരൽ ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്ത് അനുഗ്രഹിച്ച ഇന്നസെന്റിന്റെ ഓർമകളുമായുമായി സംസാരിച്ചു കൊണ്ട് അനുശോചനം രേഖപെടുത്തി.