മനാമ: സമസ്ത ജിദ്ഹഫ്സ് ഏരിയ കമ്മിറ്റിയും കെ എം സി സി ജിദ്ഹഫ്സ് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ സനാബീസിലുള്ള അൽ ശബാബ് ക്ലബ്ബിൽ പെരുന്നാൾ നമസ്കാരത്തിന് സൗകര്യമൊരുക്കി. ജിദ്ഹഫ്സ്, മുസല്ല, ഖമീസ് പരിസരങ്ങളിൽ നിസ്കരിക്കാൻ പള്ളിയുടെ അഭാവം കാരണം ബുദ്ധിമുട്ടുന്ന ആയിരക്കണക്കിനാളുകൾക്ക് ആശ്വാസകരമായി. മുഹമ്മദ് മുസ്ലിയാർ എടവണ്ണപാറ നിസ്കാരത്തിനും,ഖുതുബക്കും നേതൃത്വം നൽകി. കുഞ്ഞമ്മദ് ഹാജി, പി കെ അബ്ദുൽ വാഹിദ്, അബ്ദുൽ കരീം മൗലവി, വായോത്ത് അബ്ദു റഹ്മാൻ, സമീർ പേരാമ്പ്ര,ശിഹാബ് ചാപ്പനങ്ങാടി, മുർത്തസ തിക്കോടി, സത്താർ പള്ളിക്കര , സലീം തണ്ടിലം , നാസർ കാന്തപുരം,ഹുസൈൻ കാട്ടൂക്കാരൻ, സലീം ചെമ്മരത്തൂർ, അനസ് കാപ്പാട്, സഹദ് കാപ്പാട്, ഷൌക്കത്ത്, താഹിർ പറക്കുളം, ഇബ്രാഹിം തവനൂർ തുടങ്ങിയവർ സൗകര്യമൊരുക്കുന്നതിനു നേതൃത്വം നൽകി.
Trending
- കുട്ടികളുടെ സംരക്ഷണം: ബഹ്റൈനില് പോലീസ് ഉദ്യോഗസ്ഥര്ക്ക് പരിശീലന പരിപാടി നടത്തി
- സതേണ് മുനിസിപ്പാലിറ്റി മാര്ക്കറ്റ് ശുചിത്വ ബോധവല്ക്കരണ പരിപാടി ആരംഭിച്ചു
- ബഹ്റൈനില് ഞായറാഴ്ച പൂര്ണ ചന്ദ്രഗ്രഹണം ദൃശ്യമാകും
- ടിക് ടോക്കില് അശ്ലീലം: ദമ്പതികളുടെ ശിക്ഷ ശരിവെച്ചു
- 16കാരിയെ പീഡിപ്പിച്ചു; ബഹ്റൈനില് രണ്ടു പേരുടെ വിചാരണ തുടങ്ങി
- നിയമം ലംഘിക്കുന്ന ട്രക്കുകള്ക്കെതിരെ നടപടിയുമായി കാപ്പിറ്റല് മുനിസിപ്പാലിറ്റി
- ഈജിപ്തിലെ അല് അലമൈനിലേക്ക് ഗള്ഫ് എയര് സീസണല് സര്വീസുകള് ആരംഭിക്കും
- ബഹ്റൈന് രാജാവ് നബിദിനാശംസ നേര്ന്നു