പമ്പ: ശബരിമലയിലെ അരവണയിൽ നിലവാരമില്ലാത്ത ഏലക്ക ഉപയോഗിക്കുന്നതായി റിപ്പോർട്ട്. ഹൈക്കോടതി നിർദേശപ്രകാരം നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തൽ. പരിശോധനാ റിപ്പോർട്ട് ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കും. ടെൻഡർ നടപടിക്രമങ്ങൾ പാലിക്കാതെ കരാർ നൽകിയതും ഹൈക്കോടതി പരിഗണിക്കും.
സ്വകാര്യ വ്യക്തി നൽകിയ പരാതിയാണ് കോടതി പരിഗണിക്കുന്നത്. അരവണയിൽ ഉപയോഗിക്കുന്ന ഏലക്കയുടെ ഗുണനിലവാരം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു.
പമ്പയിലെ ഭക്ഷ്യസുരക്ഷാ ലബോറട്ടറിയിൽ പരിശോധന നടത്തി ഗുണമേന്മയുള്ള ഏലക്ക മാത്രമാണ് നിലവിൽ സന്നിധാനത്തേക്ക് അയയ്ക്കുന്നത്.