തിരുവനന്തപുരം: ചൈനയെ പ്രകീർത്തിച്ചെന്ന ആരോപണം ശരിയല്ലെന്ന് സി.പി.എം പിബി അംഗം എസ്.രാമചന്ദ്രൻ പിള്ള. ആലപ്പുഴയിൽ സി.പി.എം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി സമ്മേളനത്തിൽ ലോകത്തെ സ്ഥിതിഗതികളെ വിലയിരുത്തുക മാത്രമാണ് ചെയ്യുന്നത്. ലോകബാങ്ക് കണക്ക് പ്രകാരം ദാരിദ്ര നിർമ്മാർജന രംഗത്ത് 70 ശതമാനം സംഭാവന ചൈനയുടേതാണ്. അതേ സമയം ദാരിദ്രത്തിൻ്റെ കണക്കിൽ 60 ശതമാനം ഇന്ത്യയുടേതാണ്. കോവിഡിനെ ഫലപ്രദമായി നേരിടാൻ ചൈനയ്ക്ക് കഴിഞ്ഞു. മറ്റ് രാജ്യങ്ങൾക്ക് സമ്പത്ത് കടം നൽകുന്നതിൽ മുന്നിൽ ചൈനയാണ്. പ്രശ്നങ്ങൾ ഉണ്ട്. എങ്കിലും ചൈന മിതമായ അഭിവൃത്തി നേടിയെന്ന വിലയിരുത്തലാണ് താൻ നടത്തിയതെന്നും എസ്.രാമചന്ദ്രൻ പറഞ്ഞു.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി