തിരുവനന്തപുരം: ഇ.പി ജയരാജനെതിരെ വിജിലൻസിൽ പരാതി നൽകി യൂത്ത് കോൺഗ്രസ്. മുൻ വ്യവസായ മന്ത്രിയെന്ന നിലയിൽ അന്യായമായ സ്വാധീനം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചെന്നും ആന്തൂർ നഗരസഭാ ചെയർപേഴ്സണും ഉദ്യോഗസ്ഥരും ഗൂഢാലോചനയും അഴിമതിയും നടത്തിയെന്നും പരാതിയിൽ ആരോപിക്കുന്നു.
കള്ളപ്പണം വെളുപ്പിക്കലും നിയമവിരുദ്ധ പ്രവർത്തനങ്ങളും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകിയിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് തദ്ദേശ സ്വയംഭരണ മന്ത്രി, അഡീഷണൽ ചീഫ് സെക്രട്ടറി, ജില്ലാ കളക്ടർ എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോബിൻ ജേക്കബാണ് പരാതിക്കാരൻ.