കോഴിക്കോട്: മദ്ധ്യവയസ്കന്റെ മരണത്തില്‍ ദുരൂഹത ഉന്നയിച്ച് മകന് നല്കിയ പരാതിയെ തുടര്‍ന്ന് ഖബര്‍ തുറന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തി.
മെയ് 26ന് വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ തുറയൂര്‍ അട്ടക്കുണ്ട് ഈളു വയലില്‍ മുഹമ്മദിന്റെ (58) മൃതദേഹമാണ് പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്തത്. മകന് പയ്യോളി കണ്ണംകുളം കുഴിച്ചാലില്‍ മുഫീദ് പോലീസിനു നല്കിയ പരാതിയെ തുടര്‍ന്നാണ് തുറയൂര്‍ ചെരിച്ചില്‍ പള്ളി ഖബര്‍സ്ഥാനില്‍ പോസ്റ്റ്മോര്‍ട്ടം നടന്നത്.
ഖബറിനു തൊട്ടടുത്തായി ഒരുക്കിയ താല്‍ക്കാലിക മുറിയില്‍ വെച്ചായിരുന്നു പോസ്റ്റ്മോര്‍ട്ടം. വടകര ആര്.ഡി.ഒ. പി. അന്‍വര്‍ സാദത്ത്, കോഴിക്കോട് മെഡിക്കല്‍ കോളേജ് ഫൊറന്‍സിക് വിദഗ്ധന്‍ ഡോ. പി.എസ്. സഞ്ജയ്, കൊയിലാണ്ടി തഹസില്‍ദാര്‍ സി. സുബൈര്‍, പയ്യോളി പോലീസ് എസ്.എച്ച്.ഒ. എ.കെ. സജീഷ് എന്നിവര്‍ നടപടികള്‍ക്ക് നേതൃത്വം നല്കി.
തിങ്കളാഴ്ച രാവിലെ പത്തര മണിക്കാരംഭിച്ച പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ഉച്ചയ്ക്ക് 12.30ന് അവസാനിച്ചു. പരാതിക്കാരനായ മകന്, ബന്ധുക്കള്‍, നാട്ടുകാര്‍ എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു.
Trending
- ഹിജാബ് വിവാദം; പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിൽ നിന്ന് രണ്ട് കുട്ടികള്‍ കൂടി പഠനം നിര്‍ത്തുന്നു, ടിസിക്കായി അപേക്ഷ നൽകി
- ബഹ്റൈന്‍ കോസ്റ്റ് ഗാര്‍ഡ് സമുദ്ര പരിശോധന നടത്തി
- കേരള മുഖ്യമന്ത്രി ബഹ്റൈന്‍ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
- ഏഷ്യന്‍ യൂത്ത് ഗെയിംസ്: സമഗ്ര മാധ്യമ കവറേജ് സംവിധാനമുണ്ടാക്കും
- പ്രമുഖ വ്യവസായി ഡോ.വർഗീസ് കുര്യന്റെ അത്താഴവിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തു
- മയക്കുമരുന്ന് കടത്ത്: രണ്ടു ബഹ്റൈനികളുടെ വിചാരണ ആരംഭിച്ചു
- ബഹ്റൈനിലെ പ്രവാസി തൊഴിലാളികള്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് രജിസ്ട്രേഷന് പരിശോധിക്കണമെന്ന് നിര്‍ദേശം
- സൈന്‍ ബഹ്റൈന്‍ ദേശീയ ഇ- വേസ്റ്റ് മത്സരം ആരംഭിച്ചു