മനാമ: ബഹ്റൈനിലെ പ്രമുഖ വ്യവസായി ഫാറൂഖ് അൽ മൊയ്യിദ് അന്തരിച്ചു. 80 വയസായിരുന്നു. വൈ.കെ അൽ മുഅയ്യദ് കമ്പനിയുടെ മേധാവിയെന്ന നിലയിൽ ബിസിനസ് രംഗത്ത് സജീവമായിരുന്നു.

വൈ.കെ. നിസ്സാൻ, ഫോർഡ്, ഇൻഫിനിറ്റി, ലിങ്കൺ, റെനോൾട്ട് ഉൾപ്പടെ 300-ലധികം അന്താരാഷ്ട്ര ബ്രാൻഡുകളെ അൽമോയിഡ് ആൻഡ് സൺസ് പ്രതിനിധീകരിക്കുന്നു. എൻ.ബി.ബി, ഗൾഫ് ഹോട്ടൽ എന്നിവയുടേതടക്കം നേതൃത്വത്തിലുണ്ടായിരുന്നു. 1944ൽ ജനിച്ച അദ്ദേഹം ബഹ്റൈന്റെ വികസനത്തിൽ നിർണായക പങ്ക് വഹിച്ചയാളാണ്.