മനാമ: നിസാൻ വാഹനങ്ങളുടെ ബഹ്റൈനിലെ ഏക വിതരണക്കാരായ വൈ.കെ അൽമൊയ്യാദ് ആന്റ് സൺസ് (വൈ.കെ.എ) നവീകരിച്ച നിസാൻ ഷോറൂം പ്രവർത്തനം ആരംഭിച്ചു.
ഏറ്റവും മികച്ച സേവനം ഉപഭോക്താക്കാൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സിത്രയിൽ ആരംഭിച്ച ഷോറൂമിൽ സുഗമമായ സേവനങ്ങളും ഡിജിറ്റൽ അനുഭവവും ലഭ്യമാകും.


ബഹ്റൈനിലെ ജപ്പാൻ അംബാസഡർ മിയാമോട്ടോ മയാസുകി, വൈ.കെ അൽമൊയ്യാദ് ആന്റ് സൺസ് ചെയർമാൻ ഫാറൂഖ് അൽമൊയ്യാദ്, നിസാൻ സൗദി അറേബ്യ പ്രസിഡന്റും നിസാൻ മിഡിൽ ഈസ്റ്റ് മാനേജിങ് ഡയറക്ടറുമായ തിയറി സബ്ബാഗ്, നിസാൻ പ്രതിനിധികൾ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.



ബഹ്റൈനിൽ ആദ്യമായെത്തിയ ഇ.വി ക്രോസ്ഓവർ വാഹനമായ ‘അറിയ’ ചടങ്ങിലെ മുഖ്യ ആകർഷണമായിരുന്നു.

ഇലക്ട്രിക് വാഹന രംഗത്തേക്കുള്ള നിസാൻറെ കുതിപ്പിൻറെ പ്രതീകമാണ് ‘അറിയ’.

ഉപഭോക്താക്കൾക്ക് എക്കാലവും പ്രാധാന്യം കൊടുത്തുകൊണ്ടാണ് നിസാൻ പ്രവർത്തിക്കുന്നതെന്ന് തിയറി സബ്ബാഗ് പറഞ്ഞു.

വൈ.കെ.എയും നിസാനും തമ്മിലുള്ള പങ്കാളിത്തം ചരിത്രപരമാണെന്ന് വൈ.കെ.എ ചെയർമാൻ ഫാറൂഖ് അൽ മൊഅയ്യാദ് പറഞ്ഞു.
