ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തില്‍ സിഐഎസ്എഫ് കസ്റ്റഡിയിലെടുത്ത ബലാത്സംഗ കേസ് പ്രതി രക്ഷപ്പെട്ടു. പഞ്ചാബിലെ ലുധിയാനയില്‍ രജിസ്റ്റര്‍ചെയ്ത ബലാത്സംഗ കേസിലെ പ്രതിയായ അമന്‍ദീപ്സിങ് ആണ് ഉദ്യോസ്ഥരെ വെട്ടിച്ച് കടന്നത്. ബഹ്റൈനില്‍ നിന്നും ഡിസംബര്‍ 20-ന് ഡല്‍ഹി വിമാനത്താവളത്തിലെത്തിയ ഇയാള്‍ പ്രവേശനകവാടം ചാടിക്കടന്നാണ് രക്ഷപ്പെട്ടതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സി.ഐ.എസ്.എഫിന്റെ കസ്റ്റഡിയില്‍ നിന്നാണ് പ്രതി ചാടിപ്പോയതെന്ന് ഡല്‍ഹി പോലീസ് ആരോപിക്കുമ്പോഴും ഇത് അംഗീകരിക്കാന്‍ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല. പ്രതിയെ ഇമിഗ്രേഷന്‍ വകുപ്പ് തങ്ങള്‍ക്ക് കൈമാറിയിട്ടില്ലെന്ന് സി.ഐ.എസ്.എഫ് അറിയിച്ചതായി വാര്‍ത്താഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ടുചെയ്തു. എന്നാല്‍ പ്രതിയെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ പിടികൂടി സി.ഐ.എസ്.എഫിന് കൈമാറിയെന്നാണ് എഫ്.ഐ.ആറിലുള്ളത്. ഇമിഗ്രേഷന്‍ ഏരിയയില്‍നിന്ന് ടെര്‍മിനല്‍ രണ്ടിലേക്ക് ഇയാള്‍ പോകുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുമുണ്ട്. വിവിധ അന്വേഷണസംഘങ്ങളായി തിരിഞ്ഞ് പ്രതിയെ പിടികൂടാനുള്ള തീവ്രശ്രമത്തിലാണ് ഡല്‍ഹി പോലീസ്. അതേസമയം സംഭവത്തില്‍ സി.ഐ.എസ്.എഫ് ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടെന്ന വാര്‍ത്തയും പുറത്തുവരുന്നുണ്ട്. 2020 ഏപ്രില്‍ മുതല്‍ ഒളിവിലായിരുന്ന അമന്‍ദീപിനെതിരെ ലുക്ക്ഔട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് വിദേശത്ത് നിന്നെത്തിയപ്പോള്‍ ഇയാളെ വിമാനത്താവളത്തില്‍വെച്ച് കസ്റ്റഡിയിലെടുത്തത്.
Trending
- ആശാ വര്‍ക്കര്‍മാര്‍ സമരം നിര്‍ത്തിയില്ലെങ്കില്‍ നിലനില്‍പ്പ് അപകടത്തില്‍: ഭീഷണി മുഴക്കി സി.ഐ.ടി.യു.
- കൊച്ചി വെല്ലിങ്ടൺ ഐലൻഡിൽ വൻ തീപിടിത്തം
- ആദായനികുതിയില്‍ ഇരട്ട നികുതി ഒഴിവാക്കല്‍: ബഹ്റൈന്‍- ഹോങ്കോംഗ് കരാറിന് ഹമദ് രാജാവിന്റെ അംഗീകാരം
- ഉരുൾപ്പൊട്ടൽ ദുരിതബാധിതരോടുള്ള കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അവഗണന; യു.ഡി.എഫ് സമരം തുടങ്ങി
- വയനാട് ടൗൺഷിപ് എൽസ്റ്റോൺ എസ്റ്റേറ്റിൽ; 7 സെന്റ് പ്ലോട്ടിൽ 20 ലക്ഷത്തിന് വീട്; 12 വർഷത്തേക്ക് കൈമാറാൻ പാടില്ല
- ബഹ്റൈന്റെ സാമ്പത്തിക വളര്‍ച്ച വര്‍ദ്ധിപ്പിക്കല്‍: ചെറുകിട- ഇടത്തരം സംരംഭക വികസന ബോര്‍ഡ് ദേശീയ സര്‍വേ ആരംഭിച്ചു
- നാട്ടിലേക്ക് പോകുന്ന ധന്യ വിനയന് ബിഡികെ യാത്രയയപ്പ് നൽകി
- ബഹ്റൈനില്‍ കുട്ടികളുടെ ടി.വി. ചാനല്‍ തുടങ്ങുന്നതിന് പാര്‍ലമെന്റിന്റെ അംഗീകാരം