ആലപ്പുഴ : ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രണ്‍ജിത്തിന്റെ കൊലപാതകത്തില്‍ ഒരു എസ്ഡിപിഐ പ്രവര്ത്തകന് കൂടി അറസ്റ്റില്‍. വെള്ളകിണര്‍ സ്വദേശി സിനു ആണ് അറസ്റ്റിലായത്. എസ്ഡിപിഐ ആലപ്പുഴ ഏരിയാ സെക്രട്ടറിയാണ് സിനു. സിനു കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ നേരിട്ട് പങ്കാളിയെന്ന് പൊലീസ് അറിയിച്ചു. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തു വെള്ളക്കിണര്‍ സ്വദേശികളായ അനൂപ് അഷ്റഫ്, റസീബ് എന്നിവരെ നേരത്തെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. പിടിയിലായ അനൂപ്, അഫ്റഫ് എന്നിവരെ ബംഗളുരുവില്‍ നിന്നും അക്കു എന്ന് വിളിക്കുന്ന റസീബിനെ ആലപ്പുഴയില്‍ നിന്നുമാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.
