
കാസര്‍കോട്: പെരിയ ഇരട്ട കൊലപാതക കേസിലെ പതിമൂന്നാം പ്രതി ബാലകൃഷ്ണന്റെ മകന്റെ വിവാഹത്തിൽ പങ്കെടുത്ത കോൺഗ്രസ് നേതാക്കൾക്കെതിരെ രാജ്മോഹൻ ഉണ്ണിത്താൻ രംഗത്ത്.രക്തസാക്ഷികളുടെ ആത്മാക്കളെ വേദനിപ്പിച്ചവർക്ക് മാപ്പില്ല.രക്തസാക്ഷികളെ മറന്ന് ഏതൊക്കെ കോൺഗ്രസ് നേതാക്കൾ പങ്കെടുത്തിട്ടുണ്ടോ അവരെത്രെ ഉന്നതന്മാരായാലും അവരെ ശക്തമായി തള്ളിപ്പറയുന്നു.അവര്‍ പാർട്ടി നടപടികൾ അർഹിക്കുന്നു.പാർലമെന്റെ് തിരഞ്ഞെടുപ്പിലും ഈ കൂട്ടുകെട്ട് തനിക്കെതിരെ പ്രവർത്തിച്ചിട്ടില്ല എന്ന് ആർക്ക് എങ്ങനെ വിശ്വസിക്കാനാകുമെന്നും ഫെയ്സ്ബുക്ക് പോസ്റ്റിൽ ഉണ്ണിത്താൻ പറഞ്ഞു

