മനാമ: ഹൃദയാഘാതം മൂലം മലയാളി ബഹ്റൈനിൽ മരണപ്പെട്ടു. കണ്ണൂർ ചിറക്കൽ ചുണ്ടയിൽ രജീഷ് ആണ് കിങ് ഹമദ് ഹോസ്പിറ്റലിൽ വച്ച് മരണപ്പെട്ടത്. നെഞ്ച് വേദനെയെത്തുടർന്ന് പുലർച്ചെ രണ്ട് മണിക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു. പത്തു വർഷത്തിലധികമായി രജീഷ് ബഹ്റൈനിലെത്തിയിട്ട്. ഗുദൈബിയയിലും മുഹറഖിലും സൻസാ, ചന്ദ്ര എന്നീ ജ്വല്ലറികൾ നടത്തി വരികയായിരുന്നു. നാട്ടിലേക്ക് പോകാനുളള തയാറെടുപ്പിലായിരുന്നു.
പിതാവ്: ചന്ദ്രൻ, മാതാവ്: വസന്ത, ഭാര്യ: സുധി, മക്കൾ: ആദിദേവ്, ആര്യദേവ്. മൃതദേഹം മുഹറഖ് കിങ് ഹമദ് ഹോസ്പിറ്റൽ മോർച്ചറിയിൽ. നാട്ടിലേക്ക് കൊണ്ടു പോകാനുളള ശ്രമങ്ങൾ നടക്കുന്നു.
