മനാമ: മെയ് 27ന് ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന റെയ്നി നൈറ്റ് സംഗീത പരിപാടിയിൽ മുഖ്യാതിഥിയായി സെയിൻ കമ്യൂണിക്കേഷൻസ് ആന്റ് ഇൻവെസ്റ്റർ റിലേഷൻസ് ഡയറക്ടർ ശൈഖ് അബ്ദുല്ല ബിൻ ഖാലിദ് ആൽ ഖലീഫ മുഖ്യാതിഥിയായി പങ്കെടുക്കും.

സെയ്ൻ ബഹ്റൈൻറെ സ്ട്രാറ്റജിക് കമ്യൂണിക്കേഷൻസ് ചുമതലകൾ വഹിക്കുന്ന ശൈഖ് അബ്ദുല്ല 2017 ജനുവരിയിലാണ് ചുമതലയേറ്റത്. രാജ്യത്തെ ഏറ്റവും വിജയകരമായ സ്റ്റാർട്ടപ്പുകളിൽ ഒന്നായ ലൈറ്റ് സ്പീഡ് കമ്യൂണിക്കേഷൻസ് സഹസ്ഥാപകൻ കൂടിയായ ഇദ്ദേഹം ടെലികോം രംഗത്തെ പ്രമുഖ സംരംഭകനാണ്.
2007ൽ ബഹ്റൈനിലെ ആദ്യത്തെ വോയ്സ് ആന്റ് ഇന്റർനെറ്റ് സർവീസ് ആരംഭിച്ചത് ഇദ്ദേഹത്തിൻറെ മേൽനോട്ടത്തിലാണ്.
സ്വിറ്റ്സർലൻഡിലെ ലുസാന്നെയിലുള്ള ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റിൽനിന്ന് എം.ബി.എയും അമേരിക്കയിലെ ബെന്റ്ലി യൂണിവേഴ്സിറ്റിയിൽനിന്ന് കമ്പ്യൂട്ടർ ഇൻഫർമേഷൻ സിസ്റ്റംസിൽ ബാച്ചിലർ ബിരുദവും നേടിയിട്ടുണ്ട്.
ഗായകരായ സിത്താരയും ഹരീഷ് ശിവരാമകൃഷ്ണനും മെന്റലിസ്റ്റ് ആദിയും പങ്കെടുക്കുന്ന റെയ്നി നൈറ്റ് ക്രൗൺ പ്ലാസയിലാണ് അരങ്ങേറുക.
For Tickets:- Call:34619565,
Book Online:- wanasatime.com,
Whatsapp:- http://wa.me/97334619565
