കോഴിക്കോട്: റായ്ബറേലിയിൽ സ്ഥാനാർത്ഥിയായതോടെ ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ഭീരുവാണ് താനെന്ന് രാഹുൽ ഗാന്ധി തെളിയിച്ചിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.
എന്നാൽ കഴിഞ്ഞ തവണ യുപിയിൽ വിജയിച്ച ഏക സീറ്റായ റായ്ബറേലിയിൽ മത്സരിക്കുന്നതോടെ അദ്ദേഹം ആരാണെന്ന് എല്ലാവർക്കും ബോധ്യമായി. രാഹുൽഗാന്ധി വയനാട്ടുകാരെയും കേരളത്തെയും വഞ്ചിക്കുകയാണെന്ന ബിജെപി ആരോപണം ശരിയായിയിരിക്കുകയാണെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.
വയനാട് എന്റെ കുടുംബമാണെന്ന് പറഞ്ഞ രാഹുൽ ഗാന്ധി ഇപ്പോൾ കുടുംബത്തെ ചതിച്ചിരിക്കുകയാണ്. കേരളത്തിലെ തിരഞ്ഞെടുപ്പിന് മുമ്പ് രണ്ടാം മണ്ഡലത്തിൽ മത്സരിക്കുന്നുണ്ടോയെന്ന കാര്യം വ്യക്തമാക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടതാണ്.