ടോക്യോ: ഒളിംപിക്സ് ബാഡ്മിന്റനിൽ ഇന്ത്യയുടെ പി വി സിന്ധു സെമിയില്‍. ജപ്പാന്റെ അകാനെ യമാഗുച്ചിയെ ക്വാര്‍ട്ടറില്‍ തോല്പിച്ചു. സ്കോര്‍ 21–13, 22–20. സിന്ധുവിന്റെ തുടര്‍ച്ചയായ രണ്ടാം ഒളിംപിക്സ് സെമിയാണിത്. റിയോ ഒളിംപിക്സ് വെള്ളി മെഡല്‍ ജേതാവാണ് സിന്ധു. തുടർച്ചയായി രണ്ട് ഒളിമ്പിക്സുകളിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന നേട്ടമാണ് സിന്ധുവിനെ കാത്തിരിക്കുന്നത്. സെമി നാളെ ഉച്ചയ്ക്ക് ശേഷം നടക്കും.
