മനാമ: പബ്ലിക് പ്രോസിക്യൂഷൻ പുതിയ ശിശു സംരക്ഷണ പദ്ധതി ആരംഭിച്ചു. “കുട്ടികളുടെ ലൈംഗികാതിക്രമ കേസുകളിൽ ഒറ്റ അഭിമുഖം” എന്ന പദ്ധതി ആരംഭിച്ചതായി അറ്റോർണി ജനറൽ ഡോ. അലി ബിൻ ഫദൽ അൽ ബുവൈനൈൻ പ്രഖ്യാപിച്ചു. ഈ മേഖലയിൽ ഇത്തരത്തിലുള്ള ആദ്യത്തേതാണിത്. കുട്ടികൾ ഉൾപ്പെടുന്ന ലൈംഗികാതിക്രമക്കേസുകളിൽ ഇരയ്ക്കും പ്രതിക്കും വേണ്ടിയുള്ള ക്രിമിനൽ നടപടിക്രമങ്ങൾ ഏകീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചിട്ടുള്ളത്. ചോദ്യം ചെയ്യുന്നതിനുള്ള ക്രിമിനൽ നടപടിക്രമങ്ങൾ ഏകീകരിക്കുന്നതിലൂടെ അന്വേഷണ പ്രക്രിയയിൽ കുട്ടിയുടെ മാനസിക ആരോഗ്യം സംരക്ഷിക്കാൻ ഇത് ലക്ഷ്യമിടുന്നു.
ബഹ്റൈനിലെ യുകെ അംബാസഡർ അലസ്റ്റർ ലോങ് പദ്ധതി ലോഞ്ച് ചടങ്ങിൽ പങ്കെടുത്തു. ആഭ്യന്തര മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, ചൈൽഡ് പ്രൊട്ടക്ഷൻ സെന്റർ തുടങ്ങി നിരവധി ബന്ധപ്പെട്ട അധികാരികളിൽ നിന്നുള്ള 869 ഗുണഭോക്താക്കൾക്ക് കുട്ടികളെ ചോദ്യം ചെയ്യാനുള്ള സംവിധാനത്തെക്കുറിച്ച് പബ്ലിക് പ്രോസിക്യൂഷൻ പരിശീലന പരിപാടിയും നടത്തി.