മനാമ: കൊല്ലം പ്രവാസി അസോസിയേഷന്റെ വനിതാ വേദിയായ പ്രവാസിശ്രീ യുടെ നേതൃത്വത്തിൽ ബഹ്റൈന്‍ മദേർസ്ഡേ ആഘോഷത്തിന്റെ ഭാഗമായി സൽമാബാദ് അൽഹിലാൽ ഹോസ്പിറ്റലുമായി ചേർന്ന് 2022 ഏപ്രിൽ 1ന് വെള്ളിയാഴ്ച രാവിലെ 8 മണിമുതൽ സല്‍മാബാദ് അല ഹിലാല്‍ ആശുപത്രിയില്‍ വെച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.
സാധാരണ ടെസ്റ്റുകള്‍ക്കു പുറമേ കിഡ്നി സ്ക്രീനിംഗ്, ലിവര്‍ സ്ക്രീനിംഗ് ഉള്‍പ്പടെ ഡോക്ടര്‍ കണ്‍സള്‍ട്ടേഷനും സൗജന്യമായി നടത്തുന്നു. വനിതകൾക്ക് വേണ്ടി അല്‍ഹിലാല്‍ ഹോസ്പിറ്റല്‍ സീനിയര്‍ ലേഡി ഡോക്റ്റര്‍, ഡോ: പ്രിത്വി രാജ് പങ്കെടുക്കുന്ന ‘പ്രീ ആന്‍ഡ് പോസ്റ്റ്നാറ്റല്‍’ എന്ന വിഷയത്തില്‍ ഹെൽത്ത് സെമിനാറും ഉണ്ടായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് 39043910, 33738091 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം എന്ന് പ്രവാസിശ്രീ ഭാരവാഹികള്‍ അറിയിച്ചു.