ലോകത്തിലെ ഏറ്റവും മികച്ച ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ പിന്നോക്കം നിൽക്കുന്ന ജനവിഭാഗത്തിന് നീതി നിഷേധിക്കുന്ന വാർത്തകളാണ് ഓരോ ദിനവും നമുക്ക് മുമ്പിലെത്തുന്നത്. ജനങ്ങളെ വർഗീയമായും രാഷ്ട്രീയമായും ഭിന്നിപ്പിച്ചു രാജ്യത്തിൻറെ മതേതര മനസ്സിന് മുറിവേൽപ്പിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്.
ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചു വിടാൻ ജനതയെ വർഗീയപരമായും രാഷ്ട്രീയമായും ഭിന്നിപ്പിച്ചു മുതലെടുപ്പ് നടത്തുകയാണ്. ഇതിനെതിരെ മതേതര ജനാധിപത്യ കാഴ്ചപാടുള്ള മനുഷ്യരുടെ ഐക്യം സാധ്യമാകണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രവാസി വെൽഫെയർ മനാമ സോണൽ പ്രസിഡന്റ് അബ്ദുല്ല കുറ്റ്യാടി അധ്യക്ഷത വഹിച്ച സംഗമത്തിൽ റിഫ സോണൽ പ്രസിഡന്റ് ആഷിക് എരുമേലി സ്വാഗതവും റാഷിദ് കോട്ടക്കൽ നന്ദിയും പറഞ്ഞു. അനസ് കാഞ്ഞിരപ്പള്ളി, പി. ജാഫർ, അനിൽ കുമാർ, മുഹമ്മദ് അമീൻ റാസിക്ക് തുടങ്ങിയവർ നേതൃത്വം നൽകി. എ. വൈ ഹാഷിം യോഗം നിയന്ത്രിച്ചു.